ന്യൂഡൽഹി: പാകിസ്ഥാനിലേക്ക് അത്യാധുനിക യുദ്ധഡ്രോണുകളും ലോയിറ്ററിങ് മ്യൂണിഷനുകളും തുർക്കി കൈമാറിയതായി റിപ്പോർട്ട്. Bayraktar TB2, Songar ഉൾപ്പെടെയുള്ള ഡ്രോണുകളാണ് കൈമാറിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
തുർക്കി വ്യോമസേനയുടെ A400M, C-130 ചരക്കുവിമാനങ്ങൾ വഴി പാകിസ്ഥാനിലെ വ്യോമതാവളങ്ങളിലേക്ക് ആയുധങ്ങൾ എത്തിച്ചതായും റിപ്പോർട്ടുണ്ട്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന തന്ത്രപ്രധാന മേഖലകളിലേക്ക് ചില ഡ്രോണുകൾ മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ആയുധ കൈമാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ തുർക്കിയുടെയോ പാകിസ്ഥാന്റെയോ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതിനാൽ റിപ്പോർട്ടിലെ അവകാശവാദങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കേണ്ടതുണ്ട്.

