ആസാമിൽ മണ്ണിടിച്ചിൽ; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ഗുവാഹത്തി: ആസാമിലെ ഗുവാഹത്തിയിൽ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഗുവാഹത്തി നഗരത്തിലെ മാത്ഘരിയ മേഖലയിലാണ് സംഭവം. കനത്ത മഴയ്ക്കിടെ ചൊവ്വാഴ്ച പുലർച്ചെ ഉറങ്ങിക്കിടന്ന കുടുംബത്തിന്റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു.

ദമ്പതികളും മകളുമാണ് മരിച്ചത്. മകന് പരിക്കേറ്റു. മണ്ണിനടിയിൽ കുടുങ്ങിയ ഇയാളെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് ചികിത്സയ്ക്കായി മാറ്റി. സംഭവത്തെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും മണ്ണ് നീക്കാനുള്ള നടപടികളും നടത്തി.

കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഗുവാഹത്തിയിലും പരിസര പ്രദേശങ്ങളിലും മഴ ശക്തമായ സാഹചര്യത്തിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ ജാഗ്രത തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *