തീവെപ്പ് ശ്രമം പിഴച്ചു; കടയ്ക്ക് തീയിടാൻ ശ്രമിച്ചവരുടെ ദേഹത്തേക്ക് തീയാളിപ്പടർന്നു

മെൽട്ടൺ: കടയ്ക്ക് തീവെക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പ്രതികളുടെ ദേഹത്തേക്ക് തീയാളിപ്പടരുന്നതിന്റെ ഭീകര ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. മെൽട്ടണിലെ അലക്സാണ്ടർ തെരുവിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഒരു യൂട്ട് വാഹനം പിന്നോട്ട് ഓടിച്ചുകയറ്റി കടയുടെ മുൻഭാഗം തകർക്കാൻ ശ്രമിച്ചതിന് പിന്നാലെ, ഇന്ധനം നിറച്ച കാനുകളുമായി നിരവധി പേർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. ഇതിനിടയിലാണ് പെട്ടെന്നുണ്ടായ വലിയൊരു അഗ്നിഗോളത്തിൽ രണ്ട് പേർ പെട്ടുപോയത്. ഗുരുതരമായി പൊള്ളലേറ്റ ഇരുപതുകളിലുള്ള ഒരാളെ ആംബുലൻസ് ഹെലികോപ്റ്ററിൽ ആൽഫ്രഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ ഉൾപ്പെട്ട മറ്റ് രണ്ട് പേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന ഇവരിലൊരാൾക്ക് കൈകാലുകളിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടാകാ മെന്നാണ് പോലീസിന്റെ വിലയിരുത്തൽ. സംഭവത്തിൽ മറ്റ് അപകരാരും പരിക്കേൽക്കാതെ ഒഴിവായി. മനപ്പൂർവം തീവെപ്പുകൾ നടത്തുന്നവർ ബിസിനസുകളും സമൂഹവും തകർക്കുകയും ജീവഹാനിക്ക് ഇടയാക്കുകയും ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

നിരപരാധികളുടെ ജീവൻ പൊലിയുന്നതിന് മുൻപ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പരോളില്ലാത്ത കടുത്ത തടവുശിക്ഷ നൽകണമെന്ന ആവശ്യവും ഇതിനിടയിൽ ശക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *