കോഴിക്കോട്: സംസ്ഥാന മന്ത്രിസഭാംഗങ്ങൾക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐ.ഐ.എം.കെ) സംഘടിപ്പിക്കുന്ന നേതൃത്വ ശിൽപശാല മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഐ.ഐ.എം ക്യാമ്പസിൽ നടക്കുന്ന പരിപാടിയിൽ മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും പങ്കെടുക്കുന്നുണ്ട്.
ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കുക, ഭാവി വികസന നയങ്ങൾ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് മന്ത്രിമാർക്കായി ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്. മുതിർന്ന ഐ.ഐ.എം അധ്യാപകരും വിവിധ മേഖലകളിലെ വിദഗ്ധരും വിവിധ വിഷയങ്ങളിൽ സെഷനുകൾ നയിക്കും.

