പെർത്ത് വിമാനത്താവളത്തിൽ ഫോൺ പരിശോധനയ്ക്കിടെ കുട്ടികളുടെ പീഡന ദൃശ്യങ്ങളുമായി 29-കാരൻ പിടിയിൽ

പെർത്ത്: അന്താരാഷ്ട്ര വിമാനത്തിൽ വന്നിറങ്ങിയ 29-കാരനായ വെസ്റ്റ് ഓസ്ട്രേലിയൻ സ്വദേശിയെ മൊബൈൽ ഫോണിൽ കുട്ടികളുടെ ചൂഷണ ദൃശ്യങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 31-ന് പെർത്ത് വിമാനത്താവളത്തിൽ വെച്ച് ബാഗേജ് പരിശോധനയ്ക്കിടയാണ് ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് (ABF) ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞുവെച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഫോണിൽ നിന്ന് ഇത്തരം ദൃശ്യങ്ങൾ കണ്ടെത്തുകയും വിഷയം കൂടുതൽ അന്വേഷണത്തിനായി ഓസ്ട്രേലിയൻ ഫെഡറൽ പോലീസിന് (AFP) കൈമാറുകയും ചെയ്യുകയായിരുന്നു.

കുട്ടികളുടെ ചൂഷണ ദൃശ്യങ്ങൾ കൈവശം വെച്ചതിന് ഒരു കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സെപ്റ്റംബർ 1-ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. കുറ്റം തെളിഞ്ഞാൽ പരമാവധി 15 വർഷം വരെ തടവുശി ലഭിക്കാവുന്ന കുറ്റമാണിത്. ഇത്തരം കുറ്റകൃത്യങ്ങൾ നേരിടുന്നതിൽ കർശന നിലപാടാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *