ആത്മഹത്യ പൂര്‍ണമായി ഒഴിവാക്കാനാകും;ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്

തൊടുപുഴ : ആത്മഹത്യ പൂര്‍ണമായി ഒഴിവാക്കാനാകുമെന്നും നല്ല സൗഹൃദങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യ കേരളം ഇടുക്കി, ജില്ലാ മാനസികാരോഗ്യ പരിപാടി, വഴിത്തല ശാന്തിഗിരി കോളജ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആത്മഹത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറ്റാം-എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.

ശാന്തിഗിരി കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐപ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പുറപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. രേഖ ശ്രീധര്‍, ശാന്തിഗിരി കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ജിന്‍സ് ജോര്‍ജ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ തോമസ് കോര, ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടി നോഡല്‍ ഓഫീസര്‍ ഡോ. വി. രഞ്ജിനി, തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സി. സാം പോള്‍, ഡോ. സുരേഷ് വര്‍ഗീസ്, പ്രൊഫ.അരുണ്‍ ജോര്‍ജ്, പ്രൊഫ. ഗ്ലോറിയ, ടി.കെ. ഷിജു, വി.ആര്‍. ഷൈലാഭായി, സിജോ മാത്യു, ജിനില്‍, ബിബിന്‍ ബേബി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഡോ. ബബിന്‍ ജെ. തുറയ്ക്കല്‍ ആത്മഹത്യാ പ്രതിരോധം എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. മനസ് തുറന്ന് സംസാരിക്കുന്നതിനും സഹായത്തിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ 1056, ടെലി മനസ് 14416 എന്നീ നമ്പരുകളിലേക്ക് വിളിച്ച് സഹായം തേടാം. തൊടുപുഴ ജില്ലാ ആശുപത്രിയിലെ 0486 2226929 എന്ന നമ്പരിലേക്കും വിളിക്കാം.

Leave a Reply

Your email address will not be published. Required fields are marked *