തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിന്റെ നിര്യാണത്തിന് പിന്നാലെ നവമാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരേ നടന്ന സൈബർ ആക്രമണത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) ഡിജിപിക്കു പരാതി നൽകി.
ജിജോ ജോണിന്റെ ചരമവാർത്തകൾക്കും ചിത്രങ്ങൾക്കും താഴെ ഒരുകൂട്ടം ആളുകൾ അധിക്ഷേപകരമായ കമന്റുകൾ പോസ്റ്റ് ചെയ്തതായാണ് പരാതി. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.
അധിക്ഷേപകരമായ പരാമർശങ്ങൾ ഉൾപ്പെടുന്ന സ്ക്രീൻഷോട്ടുകളും പത്രപ്രവർത്തക യൂണിയൻ പൊലീസിന് കൈമാറിയിട്ടുണ്ട്.

