ബ്രിക്സ് ആർക്കും എതിരല്ല; എല്ലാവരെയും ഒപ്പം കൂട്ടുകയാണ് ലക്ഷ്യമെന്ന് മോദി

ന്യൂഡൽഹി: ബ്രിക്സ് ഒരു രാജ്യത്തിനും എതിരായ കൂട്ടായ്മയല്ലെന്നും എല്ലാ രാജ്യങ്ങളെയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ആരംഭിച്ച ബ്രിക്സ് ഉച്ചകോടിയിൽ ഭാരത് മണ്ഡപത്തിൽ അംഗരാജ്യങ്ങളുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഉച്ചകോടി ചരിത്രപരമായ അവസരമാണെന്നും മോദി പറഞ്ഞു.

അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പരിഷ്കരണത്തിനായി പത്ത് നിർദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവച്ചു. യുഎൻ സുരക്ഷാസമിതി സമയബന്ധിതമായി പുനഃസംഘടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അധികാരം ചുരുക്കം ചില രാജ്യങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്ന നിലവിലെ സാഹചര്യം മാറേണ്ടതുണ്ടെന്നും മോദി വ്യക്തമാക്കി.

ബ്രിക്സ് കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോള സ്ഥാപനങ്ങളും കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തിൽ നാവികരുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും ഇതിനായി രാജ്യങ്ങൾ ചേർന്ന് പൊതുസംവിധാനം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *