ഓസ്‌ട്രേലിയ ടുഡേ റിയൽ എസ്റ്റേറ്റ് & പ്രോപ്പർട്ടി അവാർഡുകൾ പ്രഖ്യാപിച്ചു; പുരസ്കാര സമർപ്പണം നവംബറിൽ മെൽബണിൽ

മെൽബൺ: ഓസ്‌ട്രേലിയയിലെ റിയൽ എസ്റ്റേറ്റ്, പ്രോപ്പർട്ടി മേഖലകളിൽ മികവ് പുലർത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനായി ‘ഓസ്‌ട്രേലിയ ടുഡേ റിയൽ എസ്റ്റേറ്റ് & പ്രോപ്പർട്ടി അവാർഡ്സ് 2026’ പ്രഖ്യാപിച്ചു. ഈ വരുന്ന നവംബറിൽ മെൽബണിൽ വെച്ച് വിപുലമായ ചടങ്ങുകളോടെ പുരസ്കാര സമർപ്പണം നടക്കും.

റിയൽ എസ്റ്റേറ്റ്, നിർമ്മാണം, ഡെവലപ്‌മെന്റ് എന്നിവയ്ക്ക് പുറമെ അനുബന്ധ സേവന മേഖലകൾ, പ്രൊഫഷണൽ സേവനങ്ങൾ, നൂതന സാങ്കേതികവിദ്യകൾ (Innovation), പരിസ്ഥിതി സൗഹൃദ സുസ്ഥിര നിർമ്മാണ രീതികൾ (Sustainability) തുടങ്ങിയ പ്രോപ്പർട്ടി മേഖലയിലെ സമഗ്ര തലങ്ങളെയും ഉൾപ്പെടുത്തിയാണ് പുരസ്കാരങ്ങൾ നൽകുന്നത്.

ശക്തമായ പ്രാദേശിക സമൂഹങ്ങളുടെ നിർമ്മാണത്തിനും രാജ്യത്തിന്റെ പുരോഗതിക്കും സംഭാവന നൽകുന്ന ഏജന്റുമാർ, ഡെവലപ്പർമാർ, ബിൽഡർമാർ, ബ്രോക്കർമാർ, സപ്ലയർമാർ, ഇതര വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾ എന്നിവരുടെ മികവിനെ ചടങ്ങിൽ ആദരിക്കും. പുരസ്കാരത്തിനായുള്ള നോമിനേഷനുകൾ, വിവിധ അവാർഡ് കാറ്റഗറികൾ, സ്പോൺസർഷിപ്പ് അവസരങ്ങൾ, പരിപാടിയുടെ തീയതി ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *