ഓസ്‌ട്രേലിയയിൽ വാഹനാപകടത്തിൽ പഞ്ചാബ് സ്വദേശിയായ യുവാവ് മരിച്ചു; കണ്ണീരോടെ വിടചൊല്ലി പ്രവാസി സമൂഹം

കാൻബറ: ഓസ്‌ട്രേലിയയിലെ കാൻബറയ്ക്ക് സമീപം ഫെഡറൽ ഹൈവേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഇന്ത്യൻ യുവാവ് മരണമടഞ്ഞു. പഞ്ചാബിലെ മണ്ഡി ഗോവിന്ദ്ഗഡ് സ്വദേശിയായ ഹർഷ് ശർമ്മ (30) ആണ് മരിച്ചത്. കുറച്ചുകാലമായി കാൻബറയിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു ഇദ്ദേഹം.

മൂന്നാഴ്ച മാത്രം പ്രായമുള്ള രണ്ടാമത്തെ പെൺകുഞ്ഞും ഭാര്യയും മൂത്ത കുട്ടിയുമടങ്ങുന്ന കുടുംബത്തെ കണ്ണീരിലാഴ്ത്തിയാണ് ഹർഷിന്റെ അപ്രതീക്ഷിത വിയോഗം. നാഥൻ നഷ്ടപ്പെട്ട കുടുംബത്തിന് കൈത്താങ്ങാകുന്നതിനും മൃതദേഹം ജന്മനാടായ പഞ്ചാബിലേക്ക് എത്തിക്കുന്നതിനുമുള്ള ചിലവുകൾക്കുമായി സുഹൃത്തുക്കളുടെ നേതൃത്വത്തിൽ ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചിട്ടുണ്ട്. ഇതിനായി ‘GoFundMe’ വഴിയാണ് ഫണ്ട് സമാഹരണം പുരോഗമിക്കുന്നത്. പ്രവാസി സമൂഹത്തിലെ നിരവധി പേരാണ് ഈ കുടുംബത്തെ സഹായിക്കാൻ മുന്നോട്ടുവരുന്നത്.

(ഫണ്ട് ശേഖരണ ലിങ്ക്: GoFundMe – Support Harsh Sharma’s Family )https://www.gofundme.com/…/father-gone-too-soon-at-30…

Leave a Reply

Your email address will not be published. Required fields are marked *