പെർത്ത്: പശ്ചിമ ഓസ്ട്രേലിയയിലെ ജെറാൾഡ്ടണിന് സമീപം ഗ്ലെൻഫീൽഡ് ബീച്ചിൽ സ്രാവിന്റെ ആക്രമണത്തിൽ അൻപതുകാരന് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഒൻപതേമുക്കാലോടെയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ജെറാൾഡ്ടൺ ഹെൽത്ത് ക്യാമ്പസിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു.

