ഗുരുഗ്രാമിൽ വനിതാ ബൈക്കറെ കാറിടിച്ച് വീഴ്ത്തിയ കേസ്: മുഖ്യപ്രതി കല്യാൺ ബൈൻസ്ല അറസ്റ്റിൽ; കൊലപാതകശ്രമത്തിന് കേസ്

ഗുരുഗ്രാം: രാജ്യവ്യാപകമായി വൻ ജനരോഷത്തിന് ഇടയാക്കിയ ഗുരുഗ്രാം ഗോൾഫ് കോഴ്സ് റോഡിലെ ഹിറ്റ് ആൻഡ് റൺ കേസിൽ മുഖ്യപ്രതി കല്യാൺ ബൈൻസ്ല പോലീസിന്റെ പിടിയിലായി. രാജസ്ഥാനിലെ ദൗസയിൽ നിന്നാണ് പ്രതിയെ ഗുരുഗ്രാം പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ബൈൻസ്ലയുടെ സുഹൃത്തായ ലവ്നീഷ് എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും ഇരയായ യുവതിയുടെ കുടുംബത്തിന്റെ പരാതിയും പരിശോധിച്ച പോലീസ്, പ്രതിക്കെതിരെ കൊലപാതകശ്രമം (Attempt to Murder) ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ പുതുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *