സൈബർ, നിർണായക സാങ്കേതികവിദ്യാ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഓസ്‌ട്രേലിയയും; പുതിയ ‘പാക്ട്സ്’ ചട്ടക്കൂടിന് കീഴിൽ ചർച്ച നടത്തി

കാൻബറ: സൈബർ സുരക്ഷ, നിർണായക സാങ്കേതികവിദ്യകൾ എന്നിവയിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കാൻ പുതിയ ‘പാക്ട്സ്’ (PACTS) ചട്ടക്കൂടിന് കീഴിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ധാരണയായി. ഇതിന്റെ ഭാഗമായി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഉന്നതതല ചർച്ചകൾ നടന്നു.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സൈബർ ഡിപ്ലോമസി ജോയിന്റ് സെക്രട്ടറി അമിത് ശുക്ല, ഓസ്‌ട്രേലിയൻ സന്ദർശനത്തിനിടെ ഓസ്‌ട്രേലിയയുടെ സൈബർ അഫയേഴ്‌സ് ആൻഡ് ക്രിട്ടിക്കൽ ടെക്‌നോളജി അംബാസഡർ ജെസ്സിക്ക ഹണ്ടറുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക പങ്കാളിത്തവും സൈബർ മേഖലയിലെ സഹകരണവും കൂടുതൽ ശക്തമാക്കുന്നതിനുള്ള കാര്യങ്ങളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ചയായത്.

Leave a Reply

Your email address will not be published. Required fields are marked *