സിഡ്‌നി: പടിഞ്ഞാറൻ സിഡ്‌നിയിലെ മെരിലാൻഡ്‌സിൽ (Merrylands) തിരക്കേറിയ റോഡിൽ പട്ടാപ്പകലുണ്ടായ ക്രൂരമായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ടുപേർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുകയാണ്.
പൊതുസ്ഥലത്ത് അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തെത്തുടർന്ന് പ്രദേശത്ത് വൻ പരിഭ്രാന്തി പരന്നു. വിവരമറിഞ്ഞ് ഉടൻ തന്നെ വൻ പോലീസ് സംഘവും പാരാമെഡിക്കൽ ജീവനക്കാരും സ്ഥലത്തെത്തി പരിക്കേറ്റവരെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. അക്രമത്തിന് പിന്നിലെ കൃത്യമായ കാരണത്തെക്കുറിച്ചും ഇരകളെ ലക്ഷ്യമിട്ടതാണോയെന്നും കണ്ടെത്താൻ ന്യൂ സൗത്ത് വെയിൽസ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

