അന്താരാഷ്ട്ര കുർബാന കോൺഗ്രസിന് ചരിത്രമുഹൂർത്തം; മാർപാപ്പ വീണ്ടും സിഡ്‌നിയിലേക്ക്

സിഡ്‌നി: ആഗോള കത്തോലിക്കാ സഭയുടെ അമ്പത്തിനാലാമത് അന്താരാഷ്ട്ര കുർബാന കോൺഗ്രസിന് (54th International Eucharistic Congress) ഓസ്‌ട്രേലിയയിലെ സിഡ്‌നി വേദിയാകുന്നു. ഈ ചരിത്ര മഹാസംഗമത്തിൽ പങ്കെടുക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പ സിഡ്‌നി സന്ദർശിക്കും.

2028 ഓഗസ്റ്റ് 16 മുതൽ 23 വരെയാണ് ആഗോളതലത്തിൽ ശ്രദ്ധേയമാകുന്ന 54-ാമത് അന്താരാഷ്ട്ര കുർബാന കോൺഗ്രസ് സിഡ്‌നിയിൽ നടക്കുന്നത്. മാർപാപ്പയുടെ സന്ദർശനവും അന്താരാഷ്ട്ര കുർബാന കോൺഗ്രസിന്റെ ആതിഥേയത്വവും ഓസ്‌ട്രേലിയൻ സഭയ്ക്കും സിഡ്‌നിക്കുമൊപ്പം ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിനും വലിയ ആവേശവും ആത്മീയ ഉണർവുമാണ് പകരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് പ്രതിനിധികളും വിശ്വാസികളും എട്ടു ദിവസങ്ങളിലായി നടക്കുന്ന വിപുലമായ തിരുക്കർമ്മങ്ങളിലും പ്രാർത്ഥനാ ശുശ്രൂഷകളിലും പങ്കാളികളാകും.

Leave a Reply

Your email address will not be published. Required fields are marked *