സിഡ്‌നി: പെരുമ്പാവൂർ കൂവപ്പടി എളമ്പാക്കപ്പള്ളി കുടിയിരിക്കൽ വിജയൻ കെ.എൻ (വിജയൻ നായർ – 52) സിഡ്‌നിയിൽ നിര്യാതനായി. കഴിഞ്ഞ കുറച്ചേറെ വർഷങ്ങളായി സിഡ്‌നിയിലെ പരമറ്റയിലുള്ള ന്യൂ സൗത്ത് വെയിൽസ് ബസ് ഡിപ്പോയിൽ ജോലി ചെയ്തുവരികയായിരുന്നു. പെട്ടെന്നുണ്ടായ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രവാസി സമൂഹവും സുഹൃത്തുക്കളും.
ഭാര്യ: വിദ്യ. മക്കൾ: ശിവ്, ദേവ്. ഭൗതികശരീരം നാട്ടിലെത്തിച്ച് സംസ്‌കാരം പിന്നീട് കേരളത്തിലെ പെരുമ്പാവൂരിലുള്ള സ്വവസതിയിൽ നടത്തും. വിജയൻ നായരുടെ നിര്യാണത്തിൽ സിഡ്‌നിയിലെ മലയാളി സമൂഹവും വിവിധ സംഘടനകളും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

