ഇടുക്കി: പത്തനംതിട്ടയിൽ നിന്ന് ഗവി വഴി വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാർക്ക് നേരെ പെരുന്തേനീച്ചയുടെ ആക്രമണം. സംഭവത്തിൽ 17 യാത്രക്കാർക്ക് കുത്തേറ്റു.
പരിക്കേറ്റവരിൽ ഏഴ് പേരെ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും 10 പേരെ പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.

