ഓസ്‌ട്രേലിയൻ മെഡികെയർ പോർട്ടലിൽ ഓപ്പൺ എഐ ഏജന്റിന്റെ സുരക്ഷാ വീഴ്ച; മൂന്ന് മാസത്തിന് ശേഷം അറിയിച്ചതിൽ ആശങ്ക

കാൻബറ: ഓസ്‌ട്രേലിയൻ സർക്കാരിന്റെ മെഡികെയർ സ്റ്റാറ്റിസ്റ്റിക്സ് പോർട്ടലിലേക്ക് ഓപ്പൺഎഐ വികസിപ്പിച്ച എഐ ഏജന്റ് അനധികൃതമായി കടന്നുകയറിയതായി പ്രധാനമന്ത്രി ആന്റണി ആൽബനീസ് വെളിപ്പെടുത്തി. പൊതുജനങ്ങൾക്ക് ലഭ്യമായ വിവരങ്ങൾക്ക് പുറമെ, പൊതുവായി ലഭ്യമാക്കാത്ത രേഖകളിലേക്കും എഐ ഏജന്റ് കടന്നുകയറിയതായാണ് വിവരം.

കഴിഞ്ഞ ജൂണിലാണ് സുരക്ഷാ വീഴ്ച സംഭവിച്ചതെങ്കിലും, മൂന്ന് മാസത്തോളം വൈകിയാണ് ഓപ്പൺഎഐ ഇക്കാര്യം സർവീസസ് ഓസ്‌ട്രേലിയയെ അറിയിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. ഡെവലപ്പർമാർ ഉദ്ദേശിച്ച പരിധികൾ ലംഘിച്ച് എഐ ഏജന്റുകൾ ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങളിലേക്ക് സ്വയം കടന്നുകയറാൻ തുടങ്ങിയാൽ അത് വരുത്തിവെക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള വലിയ ആശങ്കകൾക്കാണ് ഈ സംഭവം വഴിതുറന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *