കുടിയേറ്റ-അഭയാർത്ഥി വനിതകൾക്കായി ബഹുഭാഷാ ആരോഗ്യ പദ്ധതി; 10.8 ദശലക്ഷം ഡോളർ അനുവദിച്ച് സർക്കാർ

മെൽബൺ: ഓസ്‌ട്രേലിയയിലെ കുടിയേറ്റ-അഭയാർത്ഥി വനിതകൾക്ക് വിവിധ ഭാഷകളിൽ ആരോഗ്യ പിന്തുണ ഉറപ്പാക്കുന്ന പദ്ധതി തുടരുന്നതിനായി 10.8 ദശലക്ഷം ഡോളർ അനുവദിച്ച് ഓസ്‌ട്രേലിയൻ സർക്കാർ. പഞ്ചാബി, നേപ്പാളി, അറബിക് ഉൾപ്പെടെ മുപ്പതിലധികം ഭാഷകളിലാണ് ഈ സേവനം ലഭ്യമാക്കുന്നത്.

സർക്കാരിന്റെ ‘ഹെൽത്ത് ഇൻ മൈ ലാംഗ്വേജ്’ (Health in My Language) പദ്ധതിയിലൂടെ ഇതിനകം മുപ്പതിലേറെ ഭാഷകളിലായി എണ്ണായിരത്തിലധികം ആളുകളിലേക്ക് ആരോഗ്യ വിവരങ്ങളും സേവനങ്ങളും എത്തിക്കാൻ സാധിച്ചിട്ടുണ്ട്. സ്വന്തം മാതൃഭാഷകളിൽ തന്നെ കൃത്യമായ മാർഗനിർദേശങ്ങൾ ലഭിക്കുന്നത് വഴി, സ്ത്രീകൾക്ക് തങ്ങളുടെ ആരോഗ്യപരമായ ആവശ്യങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാനും ഓസ്‌ട്രേലിയയിലെ ആരോഗ്യ സംവിധാനങ്ങളെ ആത്മവിശ്വാസത്തോടെ പ്രയോജനപ്പെടുത്താനും ഈ പദ്ധതി ഏറെ സഹായകരമാകുന്നുണ്ട്. പുതിയ സാമ്പത്തിക സഹായത്തോടെ ഈ സേവനം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *