3-ാമത് ഓസ്ട്രേലിയന്‍ മലയാളി ലിറ്ററേച്ചര്‍ ഫെസ്റ്റ് അക്ഷരോത്സവം 2026 നവംബര്‍ 21-ന് മെല്‍ബണില്‍; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനന്‍ നായര്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളി സമൂഹത്തിന് അക്ഷരങ്ങളുടെയും സാഹിത്യത്തിന്റെയും വസന്തമൊരുക്കി മൂന്നാമത് ഓസ്‌ട്രേലിയന്‍ മലയാളി ലിറ്ററേച്ചര്‍ ഫെസ്റ്റ് (AMLF 2026) അക്ഷരോത്സവം നവംബര്‍ 21 ശനിയാഴ്ച നടക്കും. കഴിഞ്ഞ പത്തു വര്‍ഷമായി മെല്‍ബണ്‍ മലയാളികളുടെ വായനനുഭവത്തെ പുസ്തകതാളിലെഅക്ഷരങ്ങളോട് ചേര്‍ത്തു വച്ച വിപഞ്ചിക ഗ്രന്ഥശാലയും, കടന്നു പോയ 16 വര്‍ഷങ്ങളിലൂടെ പ്രവാസി മലയാളികള്‍ക്ക് വാര്‍ത്തയും വിജ്ഞാനവും ഒരു പോലെ പകര്‍ന്നു നില്കി ജന്മനാടിന്റെ സ്പന്ദനം ഓരോ പ്രവാസ ഹൃദയങ്ങളിലുമെത്തിച്ച മലയാളീ പത്രവും സംയുക്തമായാണ് ഈ സാഹിത്യ മാമാങ്കം സംഘടിപ്പിക്കുന്നത്.

മെല്‍ബണിലെ ക്ലെയ്റ്റണ്‍ ഹാളില്‍ (Clayton Hall, 264 Clayton Rd, Clayton VIC 3168) സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രശസ്ത കവിയും വാഗ്മിയുമായ പ്രൊഫ.വി. മധുസൂദനന്‍ നായര്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളികളുടെ വായനാലോകത്ത് സജീവ സാന്നിധ്യമായ മലയാളി പത്രത്തിന്റെയും വിപഞ്ചിക ഗ്രന്ഥശാലയുടെയും നേതൃത്വത്തില്‍ നടക്കുന്ന ഈ സാഹിത്യോത്സവത്തില്‍ പ്രവാസി എഴുത്തുകാരും സാഹിത്യപ്രേമികളും ഒത്തുചേരും.

ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിനിടയില്‍ മാതൃഭാഷാ സ്‌നേഹവും സാഹിത്യ അഭിരുചികളും വളര്‍ത്തുന്നതിനായുള്ള വിപുലമായ പരിപാടികളാണ് അക്ഷരോത്സവത്തിന്റെ ഭാഗമായി ക്രമീകരിക്കുന്നത്.

മേളയുടെ വിജയത്തിനായി അസെറ്റ് മൈഗ്രേഷന്‍ സര്‍വീസസ് (ACET Migration Services) കമ്യൂണിറ്റി ഫ്രണ്ട് പാര്‍ട്ണറായും ഒമേഗ ബ്ലൈന്‍ഡ്‌സ് & ഫ്‌ലോറിങ് (Omega Blinds & Flooring), എഞ്ചയ്ക്കല്‍ ലോയേഴ്‌സ് (Enchackal Lawyers), ബികെ ലോയേഴ്‌സ് (BK Lawyers and Conveyancers), വിന്താലൂ പാലസ് (Vindaloo Palace) എന്നിവര്‍ സ്‌പോണ്‍സര്‍മാരായും സഹകരിക്കുന്നു. മലയാള സാഹിത്യത്തെ നെഞ്ചിലേറ്റുന്ന എല്ലാ പ്രവാസി മലയാളികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *