ബിനോ ഫിലിപ്പിന്റെ ചികിത്സാ സഹായത്തിനായി കുമളിയിൽ ഒക്ടോബർ ഒന്നിന് വടംവലി മത്സരം

കുമളി: ചികിത്സാച്ചെലവുകൾക്കായി ബുദ്ധിമുട്ടുന്ന ബിനോ ഫിലിപ്പിനെ (ജിസൺ) സഹായിക്കുന്നതിനായി ഒട്ടകത്തലമേട് ഉൽപ്പത്തി വടംവലി ടീമിന്റെ നേതൃത്വത്തിൽ പ്രാദേശിക സംഘടനകളുടെ സഹകരണത്തോടെ സൗഹൃദ വടംവലി മത്സരവും സമ്മാന കൂപ്പൺ ചലഞ്ചും സംഘടിപ്പിക്കുന്നു. ഒക്ടോബർ ഒന്നിന് വൈകിട്ട് നാല് മണിക്ക് കുമളി ഒന്നാംമൈലിലാണ് മത്സരം അരങ്ങേറുന്നത്. 500 കിലോഗ്രാം ഭാരവിഭാഗത്തിൽ ഏഴ് പേരടങ്ങുന്ന ടീമുകൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്. 1000 രൂപയാണ് പ്രവേശന ഫീസ്.

മത്സരത്തിൽ വിജയികളാകുന്നവർക്ക് ഒന്നിന് 10,001 രൂപയും, രണ്ടിന് 5001 രൂപയും, മൂന്നിന് 3001 രൂപയും കാഷ് പ്രൈസ് സമ്മാനമായി ലഭിക്കും. കൂടാതെ 1001 രൂപ വീതമുള്ള രണ്ട് പ്രോത്സാഹന സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പീരുമേട് എം.എൽ.എ അഡ്വ. സിറിയക്ക് തോമസ് നിർവഹിക്കും. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം. വർഗീസ് അധ്യക്ഷത വഹിക്കും. കെ.വി.വി.ഇ.എസ് കുമളി യൂണിറ്റ്, കെ.എച്ച്.ആർ.എ, ടി.ഡി.പി.സി, റോട്ടറി ക്ലബ് ഓഫ് തേക്കടി, ലയൺസ് ക്ലബ് ഇന്റർനാഷണൽ, കുമളി ഓൺലൈൻ, അമൃത നൃത്ത കലാഭവൻ എന്നീ കൂട്ടായ്മകളുടെ പൂർണ്ണ സഹകരണത്തോടെയാണ് ഈ കാരുണ്യ സംരംഭം സംഘടിപ്പിക്കുന്നത്. വിവരങ്ങൾക്കും ടീമുകളുടെ രജിസ്ട്രേഷനുമായി 9961488724, 9947106533 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *