സിഡ്നി വിമാനത്താവളത്തിൽ കണക്കിൽപ്പെടാത്ത സ്വർണം പിടികൂടി; യാത്രക്കാരന് 2.5 ലക്ഷത്തിലേറെ ഡോളർ പിഴ

സിഡ്നി: സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെളിപ്പെടുത്താത്ത പത്തുലക്ഷം ഡോളർ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തതിനെ തുടർന്ന് യാത്രക്കാരന് 2,59,353 ഡോളർ പിഴ ചുമത്തി.

ഉയർന്ന മൂല്യമുള്ള സാധനങ്ങളുമായി ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നവർ, യാത്ര തിരിക്കുന്നതിന് മുൻപുതന്നെ ഡിക്ലറേഷൻ നടപടിക്രമങ്ങളും ഇറക്കുമതിയുമായി ബന്ധപ്പെട്ട നിയമപരമായ ബാധ്യതകളും കൃത്യമായി മനസ്സിലാക്കണമെന്ന് സംഭവത്തെ തുടർന്ന് ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് (എ.ബി.എഫ്) മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *