സോനു നിഗത്തിന്റെ ‘ദി റെവല്യൂഷൻ ടൂർ’; മെൽബണിൽ ഒൻപതിനായിരത്തിലേറെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു

മെൽബൺ: പ്രശസ്ത പിന്നണി ഗായകൻ സോനു നിഗം നയിക്കുന്ന സംഗീത പരിപാടിയായ ‘ദി റെവല്യൂഷൻ ടൂറി’ന് മെൽബണിൽ വൻ വരവേൽപ്പ്. മെൽബണിലെ റോഡ് ലേവർ അരീനയിൽ വെച്ച് അരങ്ങേറുന്ന സംഗീത സന്ധ്യയുടെ ഒൻപതിനായിരത്തിലധികം ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞുകഴിഞ്ഞു.

2026 ഒക്ടോബർ 10 ശനിയാഴ്ചയാണ് ഏറെ കാത്തിരിക്കുന്ന ഈ സംഗീതനിശ നടക്കുന്നത്. തലമുറകളെ വിസ്മയിപ്പിച്ച ഗാനങ്ങളും ജനപ്രിയ ഈണങ്ങളുമായി സോനു നിഗം വേദിയിലെത്തുമ്പോൾ ആയിരക്കണക്കിന് സംഗീതാസ്വാദകരാണ് ഒത്തുചേരുക. പരിപാടിയുടെ ബാക്കി ടിക്കറ്റുകൾ desaientertainment.au എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും പോസ്റ്ററിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്തും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *