വിയന്ന: ഓസ്ട്രിയൻ ഭരണകക്ഷികൾക്കെതിരെ കുടിയേറ്റ, സുരക്ഷാ വിഷയങ്ങളിൽ രൂക്ഷവിമർശനവുമായി തീവ്രവലതുപക്ഷ പാർട്ടിയായ എഫ്.പി.ഒയുടെ (ഫ്രീഡം പാർട്ടി ഓഫ് ഓസ്ട്രിയ) നേതാവ് ഹെർബർട്ട് കിക്കിൾ. സെപ്റ്റംബർ 26-ന് ആരംഭിച്ച ശരത്കാല രാഷ്ട്രീയ പര്യടനത്തിന്റെ ഉദ്ഘാടനവേദിയിലാണ് അദ്ദേഹം സർക്കാരിനെതിരെ ആഞ്ഞടിച്ചത്.
നിയന്ത്രണമില്ലാത്ത കുടിയേറ്റം, ‘ഇറക്കുമതി ചെയ്യപ്പെട്ട കുറ്റകൃത്യങ്ങൾ’, ഭീകരവാദം എന്നിവ തടയുന്നതിൽ ഭരണകക്ഷികൾ ഉത്തരവാദിത്തം കാണിക്കുന്നില്ലെന്ന് കിക്കിൾ ആരോപിച്ചു. യൂറോപ്യൻ യൂണിയനോടുള്ള ഓസ്ട്രിയൻ സർക്കാരിന്റെ സമീപനത്തെയും അദ്ദേഹം പ്രസംഗത്തിൽ കടുത്ത ഭാഷയിൽ വിമർശിച്ചു. സുരക്ഷാ മുൻകരുതലുകളും കുടിയേറ്റ നിയന്ത്രണങ്ങളും ശക്തമാക്കണമെന്ന നിലപാടിലാണ് അദ്ദേഹം പര്യടനം മുന്നോട്ട് കൊണ്ടുപോകുന്നത്.

