എംഡിഎംഎയുമായി ലീഗ് പഞ്ചായത്ത് മെമ്പറുടെ ഭർത്താവ് പിടിയിൽ; വണ്ണപ്പുറത്ത് ബിജെപി പ്രതിഷേധ പ്രകടനം നടത്തി

വണ്ണപ്പുറം: വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മുസ്ലിം ലീഗ് മെമ്പർ ഷമീറ റാഫിയുടെ ഭർത്താവ് റാഫിയെയും കൂട്ടാളികളെയും എംഡിഎംഎയുമായി ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തു. വണ്ണപ്പുറത്തെ യുവജനങ്ങളെ രാസലഹരിക്ക് അടിമകളാക്കാനുള്ള മുസ്ലിം ലീഗിന്റെ ദേശവിരുദ്ധ രാഷ്ട്രീയ നിലപാടുകൾക്കെതിരെ ബിജെപി വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

അമ്പലപ്പടിയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം വണ്ണപ്പുറം ഹൈറേഞ്ച് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി ജില്ലാ സെക്രട്ടറി പ്രസാദ് വണ്ണപ്പുറം ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സതീശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ഷിൻമോൻ പി.വി., എസ്.സി. മോർച്ച ജില്ലാ പ്രസിഡന്റ് കെ.പി. സജീവൻ എന്നിവർ സംസാരിച്ചു. പ്രതിഷേധ പരിപാടികൾക്ക് ബിജെപി നേതാക്കളായ മിനി മുരളി, വിമല അനിരുദ്ധൻ, ദീപാ ദിനേശ്, പി.എസ്. ബാബു, സനൽ കുമാർ, അനുരാജ് രാജൻ, അഭയ് രാജ്, ബിജു കരിമ്പനി, പുഷ്പരാജൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *