വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി: നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) മുന്നറിയിപ്പ് നൽകി.

ബിഹാർ, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, ഹിമാചൽ പ്രദേശ്, ജമ്മു-കശ്മീർ, ലഡാക്ക്, പഞ്ചാബ്, തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

ഇതിനുപുറമെ കിഴക്കൻ മധ്യപ്രദേശിൽ ഒക്ടോബർ 9 വരെയും, ഛത്തീസ്ഗഡിൽ ഒക്ടോബർ 10 വരെയും ഒറ്റപ്പെട്ടതോ ചിതറിയതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *