പാലക്കാട്: എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ കുന്നാച്ചി കുളം ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ധോണി ലീഡ് കോളേജിലെ വിദ്യാർത്ഥികളും രാമശ്ശേരി ഗാന്ധി ആശ്രമം പ്രവർത്തകരും സംയുക്തമായാണ് ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നത്. പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ കൂടി സഹകരണത്തോടെ നടത്തുന്ന ശുചീകരണം ഈ മാസം 11 വരെ നീണ്ടുനിൽക്കും. 127 വിദ്യാർത്ഥികളും അധ്യാപകരുമടക്കം നൂറ്റമ്പതോളം പേർ ഗ്രാമത്തിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്.
ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ബിജു നിർവ്വഹിച്ചു. ലീഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. കെ. തോമസ് ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. സുരേഷ് കുമാർ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ. ദേവദാസ്, പഞ്ചായത്ത് അംഗങ്ങളായ എം. മഞ്ജുഷ, വി. ശിവൻ, കർഷക പ്രഭ അവാർഡ് ജേതാവ് ഭുവനേശ്വരിയമ്മ, രാമശേരി ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശ്ശേരി ശ്രീനിവാസൻ, ഓയിസ്ക സംസ്ഥാന പ്രസിഡന്റ് ഡോ. ശുദ്ധോധനൻ, ഹരിത കേരള മിഷൻ മുൻ ജില്ലാ കോർഡിനേറ്റർ വൈ. കല്യാണകൃഷ്ണൻ, സീനിയർ ജേർണലിസ്റ്റ് എം.പി. സുകുമാരൻ, മൈ ഭാരത് ജില്ലാ യൂത്ത് ഓഫീസർ സന്ദീപ്, കോളേജ് ഡയറക്ടർ ഡോ. ശ്രീകാന്ത് ശ്രീധരൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. രാജ് കിഷൻ, ഫാർമേഴ്സ് സഹകരണ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് എസ്. സുനിൽ കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

