മെൽബൺ: വിവിധ സംസ്കാരങ്ങളെയും സമൂഹങ്ങളെയും ഒന്നിപ്പിക്കുന്നതിനായി ക്ലബ്ബ് എ.പി.ജി ഡാൻഡെനോങ് സംഘടിപ്പിക്കുന്ന അഞ്ചാമത് വാർഷിക മൾട്ടി-കൾച്ചറൽ സെവൻസ് സോക്കർ ടൂർണമെന്റ് 2026 നവംബർ 21 ശനിയാഴ്ച നടക്കും. മൊനാഷ് സിന്തറ്റിക് സോക്കർ പിച്ചാണ് മത്സരങ്ങൾക്ക് വേദിയാകുന്നത്. ആകെ 7500 ഓസ്ട്രേലിയൻ ഡോളറിലധികം മൂല്യമുള്ള സമ്മാനങ്ങളാണ് ടൂർണമെന്റിലെ വിജയികൾക്കായി ഒരുക്കിയിരിക്കുന്നത്.
നാല് പ്രധാന വിഭാഗങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. അണ്ടർ-11, അണ്ടർ-13, അണ്ടർ-15 പ്രായപരിധിയിലുള്ള കുട്ടികൾക്കായുള്ള ‘കിഡ്സ് 7s’, വനിതകൾക്കായി നടത്തുന്ന ‘വിമൻസ് 7s’, പുരുഷന്മാർക്കായുള്ള ‘മെൻസ് 7s’, പരിചയസമ്പന്നരായ മുതിർന്ന താരങ്ങൾ അണിനിരക്കുന്ന ‘സീനിയേഴ്സ് 7s’ എന്നിവയാണ് മത്സര വിഭാഗങ്ങൾ.
എല്ലാ കാറ്റഗറികളിലേക്കും പരിമിതമായ ടീമുകൾക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ എന്നതിനാൽ ടീമുകളുടെ രജിസ്ട്രേഷൻ വേഗത്തിൽ പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു. മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ആൽവിൻ (+61 490 322 793), ടോം (+61 450 506 995) എന്നീ നമ്പറുകളിലോ clubapgau@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾ ക്ലബ്ബ് എ.പി.ജിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകൾ വഴി ലഭ്യമാണ്.


