വന്യജീവി വാരാഘോഷം സമാപിച്ചു; മത്സരവിജയികൾക്ക് വന്യജീവി സങ്കേതങ്ങളിൽ പ്രവേശനം സൗജന്യം

തിരുവനന്തപുരം: വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ഒരാഴ്ചയായി നടന്നു വന്ന വന്യജീവി വാരാഘോഷത്തിന് സമാപനമായി. വനംവകുപ്പ് ആസ്ഥാനത്ത് നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും മത്സരവിജയികൾക്കുള്ള സമ്മാനദാനവും വനസേനാ മേധാവിയും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായ രാജേഷ് രവീന്ദ്രൻ നിർവഹിച്ചു.

വന്യജീവി വാരാഘോഷം ജീവന്റെ ആഘോഷമാണെന്നും അതിൽ മനുഷ്യനും ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവികൾ തമ്മിലുള്ള സംവേദനത്തിൽ അസന്തുലിതാവസ്ഥ ഉണ്ടായാൽ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കും അവരുടെ കുടുംബത്തിലെ അഞ്ച് അംഗങ്ങൾക്കും 2026 ഒക്ടോബർ എട്ടു മുതൽ ഒരു വർഷത്തേക്ക് സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളിൽ സൗജന്യ പ്രവേശനം അനുവദിക്കുമെന്നും അറിയിച്ചു.

പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ഡോ. പി. പുകഴേന്തി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് മാനേജ്‌മെന്റ് വിഭാഗം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദീപക് മിശ്ര സ്വാഗതവും ഫോറസ്റ്റ് കൺസർവേറ്റർ കെ. എൻ. ശ്യാം മോഹൻലാൽ നന്ദിയും പറഞ്ഞു.

അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ഡോ. എൽ. ചന്ദ്രശേഖർ (ഫിനാൻസ്), ഡോ. പ്രമോദ് ജി. കൃഷ്ണൻ (സോഷ്യൽ ഫോറസ്ട്രി), ഡോ. ജസ്റ്റിൻ മോഹൻ (അഡ്മിനിസ്ട്രേഷൻ), ശ്രാവൺ കുമാർ വർമ്മ (സി.ഇ.ഒ, കാമ്പ), ജോർജി പി. മാത്തച്ചൻ (ഫോറസ്റ്റ് വിജിലൻസ്), ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ഡോ. ആർ. ആടലരശൻ, സുനിൽ പമീടി, ഫോറസ്റ്റ് കൺസർവേറ്റർമാരായ സി. മീനാക്ഷി, കെ. എസ്. ദീപ, ശില്പ വി. കുമാർ, നരേന്ദ്രനാഥ് വേലൂരി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *