ഉപതെരഞ്ഞെടുപ്പ്; പുതുച്ചേരിയിൽ എൻ.ആർ. കോൺഗ്രസിന് വിജയം, തമിഴ്‌നാട്ടിൽ ടി.വി.കെയും ബംഗാളിൽ ബി.ജെ.പിയും മുന്നിൽ

ന്യൂഡൽഹി: തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലസൂചനകൾ പുറത്തുവരുമ്പോൾ പുതുച്ചേരിയിലെ തട്ടഞ്ചാവടി മണ്ഡലത്തിൽ ഭരണകക്ഷിയായ ഓൾ ഇന്ത്യ എൻ.ആർ. കോൺഗ്രസ് വിജയം ഉറപ്പിച്ചു. എൻ.ആർ. കോൺഗ്രസ് സ്ഥാനാർത്ഥി അശോക് ആനന്ദ് 8,482 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്.

അതേസമയം, മറ്റ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. തമിഴ്‌നാട്ടിലെ മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിൽ നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) മുന്നേറ്റം തുടരുന്നു. പശ്ചിമ ബംഗാളിലെ റെജിനഗർ, നന്ദിഗ്രാം നിയമസഭാ മണ്ഡലങ്ങളിലും അസമിലെ നാഗോൺ ലോക്‌സഭാ മണ്ഡലത്തിലും ബി.ജെ.പി സ്ഥാനാർത്ഥികളാണ് ലീഡ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *