വണ്ടിപ്പെരിയാറിൽ റബ്ബർ കയറ്റിയ ലോറി മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

വണ്ടിപ്പെരിയാർ: കൊല്ലം-തേനി ദേശീയപാതയിൽ വണ്ടിപ്പെരിയാർ 57-ാം മൈലിന് സമീപം റബ്ബർ കയറ്റിപ്പോയ ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. കോട്ടയത്തുനിന്നും തമിഴ്‌നാട്ടിലെ പെരുമ്പല്ലൂരിലേക്ക് റബ്ബറുമായി പോവുകയായിരുന്ന ലോറിയാണ് ഇന്ന് രാവിലെ ആറരയോടെ അപകടത്തിൽപ്പെട്ടത്.

റോഡിലെ കൊടുംവളവ് തിരിയുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അല്പസമയം ഗതാഗത തടസ്സം നേരിട്ടെങ്കിലും പോലീസ് സ്ഥലത്തെത്തി വാഹനം നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ച് ഗതാഗതം പുനഃസ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *