തിരുവനന്തപുരം: സംസ്ഥാനത്തിന് സമഗ്രമായൊരു വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. ഹ്രസ്വ-ദീർഘകാല കരാറുകളിലൂടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എസ്.ഇ.ബിയെ (KSEB) പൊതുമേഖലയിൽ തന്നെ നിലനിർത്തിക്കൊണ്ട് സംസ്ഥാനത്തെ ഏറ്റവും മികച്ച സ്ഥാപനമാക്കി മാറ്റുമെന്ന് നിയമസഭയ്ക്ക് ഉറപ്പുനൽകുന്നതായും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിൽ സംസാരിക്കവെയാണ് അദ്ദേഹം സർക്കാരിന്റെ നയം വ്യക്തമാക്കിയത്.
സംസ്ഥാനത്തിന് സമഗ്ര വൈദ്യുതി നയം രൂപീകരിക്കും; കെ.എസ്.ഇ.ബിയെ പൊതുമേഖലയിൽ തന്നെ നിലനിർത്തി മികച്ച സ്ഥാപനമാക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ

