ശബരിമല തീർഥാടന കാലയളവിൽ സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ഡ്രോൺ ഉപയോഗം നിരോധിച്ചു

പത്തനംതിട്ട: ശബരിമല തീർഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ച് ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ ഉത്തരവിട്ടു. സുരക്ഷാ ഏജൻസികളുടെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ജില്ലാ പൊലീസ് മേധാവിയുടെ മുൻകൂർ അനുമതിയോടെ മാത്രമേ ഡ്രോൺ ഉപയോഗിക്കാൻ പാടുള്ളൂവെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നീ കേന്ദ്രങ്ങളും അനുബന്ധ വനമേഖലകളും തീർഥാടന കാലയളവിൽ വൻ ജനത്തിരക്ക് അനുഭവപ്പെടുന്ന അതിലോലമായ പ്രദേശങ്ങളാണ്. ഈ മേഖലകളിൽ അനധികൃതമായി ഡ്രോൺ ഉപയോഗിക്കുന്നത് തീർഥാടകരുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഭീഷണിയാകുമെന്നതിനാലും, സുരക്ഷാ ക്രമീകരണങ്ങൾക്ക് ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നതിനാലുമാണ് നടപടി. കൂടാതെ വനമേഖലയിലെ വന്യജീവികൾക്ക് ഇത് ശല്യമുണ്ടാക്കുമെന്നതും കണക്കിലെടുത്താണ് കളക്ടർ നിരോധനം ഏർപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *