കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ കൈവശം വെച്ച കേസ്: ടാസ്മേനിയയിൽ 27-കാരനായ ഇന്ത്യൻ പൗരൻ അറസ്റ്റിൽ

ഹോബാർട്ട്: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ ഇന്റർനെറ്റ് വഴി കൈവശം വെച്ച കേസിൽ 27 വയസ്സുകാരനായ ഇന്ത്യൻ പൗരൻ ഓസ്ട്രേലിയയിലെ ടാസ്മേനിയയിൽ അറസ്റ്റിലായി. ഓസ്ട്രേലിയൻ ഫെഡറൽ പോലീസും ടാസ്മേനിയ പോലീസും ഉൾപ്പെടുന്ന ‘ജോയിന്റ് ആന്റി-ചൈൽഡ് എക്സ്പ്ലോയിറ്റേഷൻ ടീം’ നടത്തിയ അന്വേഷണത്തിനൊ ടുവിലാണ് ഇയാൾ പിടിയിലായത്.

വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ഒരു ഉപയോക്താവ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് 2026 ഒക്ടോബർ 8-ന് ടാസ്മേനിയയിലെ ബാറ്ററി പോയിന്റിലുള്ള ഒരു വിലാസത്തിൽ അന്വേഷണ സംഘം പരിശോധന നടത്തി. പരിശോധനയിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോണും ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തു.

തുടർന്ന് അന്നുതന്നെ പ്രതിയെ ഹോബാർട്ട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ പരമാവധി 15 വർഷം വരെ തടവുശിക്ഷ ലഭിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *