കാതറിൻ ബെനൽ-പെഗിന്റെ ബഹിരാകാശ യാത്ര; 100 മില്യൺ ഡോളറിന്റെ ദൗത്യത്തിൽ സർക്കാർ തീരുമാനം ഉടൻ

കാൻബറ: ‘ഓസ്‌ട്രേലിയൻ ഓഫ് ദി ഇയർ’ പുരസ്‌കാര ജേതാവ് കാതറിൻ ബെനൽ-പെഗിനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കാനുള്ള നിർദേശത്തിൽ ഫെഡറൽ സർക്കാർ ഉടൻ അന്തിമ തീരുമാനമെടുക്കും. ചരിത്രപരമായ ഈ ബഹിരാകാശ ദൗത്യത്തിന് ഏകദേശം 100 മില്യൺ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ദൗത്യം യാഥാർത്ഥ്യമായാൽ ഓസ്‌ട്രേലിയയുടെ ബഹിരാകാശ മേഖലയിൽ വൻതോതിലുള്ള നിക്ഷേപങ്ങൾ ആകർഷിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ദൗത്യത്തിനായി ഇത്രയും വലിയ തുക സർക്കാർ ഖജനാവിൽനിന്ന് ചെലവഴിക്കുന്നതിനെതിരെ വിവിധ കോണുകളിൽനിന്ന് ആശങ്കകളും ഉയരുന്നുണ്ട്. വിഷയത്തിൽ സാമ്പത്തിക, ശാസ്ത്ര വശങ്ങൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും ഫെഡറൽ സർക്കാരിന്റെ പ്രഖ്യാപനം

Leave a Reply

Your email address will not be published. Required fields are marked *