സിഡ്നി: പ്രമുഖ മോട്ടോർവേയിൽ ട്രക്കിനും ട്രെയിലറിനും തീപിടിച്ചതിനെ തുടർന്ന് യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം. വ്യാഴാഴ്ച പുലർച്ചെ ആറുമണിയോടെ ന്യൂ സൗത്ത് വെയിൽസ് സെൻട്രൽ കോസ്റ്റിലെ മൗണ്ട് വൈറ്റിന് സമീപമുള്ള എം1 പസഫിക് മോട്ടോർവേയിലാണ് സംഭവം. ട്രെയിലറിൽ നിന്ന് തീയും പുകയും ഉയർന്നുപൊങ്ങിയതിനെത്തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. തെക്കോട്ട് പോകുന്ന യാത്രക്കാർ വേഗത കുറയ്ക്കണമെന്നും ലൈൻ മാറുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ട്രാൻസ്പോർട്ട് ഫോർ എൻ.എസ്.ഡബ്ല്യു നിർദ്ദേശിച്ചു.
മോട്ടോർവേയിൽ ട്രക്കിന് തീപിടിച്ചു; ഗതാഗത മുന്നറിയിപ്പുമായി അധികൃതർ

