ന്യൂഡൽഹി: കേരള ഹൗസ് ഇൻഫർമേഷൻ ഓഫീസിന്റെയും കേരള ഹൗസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളപ്പിറവി 2026 ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി-എൻ.സി.ആറിലെ മലയാളി സംഘടനകളുടെയും കലാസംഘങ്ങളുടെയും യോഗം ചേരുന്നു. 2026 ഒക്ടോബർ 19 തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് കേരള ഹൗസ് കോൺഫറൻസ് ഹാളിലാണ് യോഗം നടക്കുക.
കേരള ഹൗസ് കൺട്രോളർ എ.എസ്. ഹരികുമാറിന്റെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ ഡൽഹി-എൻ.സി.ആർ മേഖലയിലെ എല്ലാ മലയാളി സംഘടനകളുടെയും കലാസംഘങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കണമെന്ന് കേരള ഹൗസ് ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. യോഗവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9048399906 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

