സായന്തനം 2026; വെള്ളത്തൂവലിൽ വയോജന കലോത്സവം സംഘടിപ്പിച്ചു

വെള്ളത്തൂവൽ: വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി സംഘടിപ്പിച്ച “സായന്തനം 2026” കലോത്സവം വേറിട്ട അനുഭവമായി. 2026-27 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളത്തൂവൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് നിർവഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിലെ ഏറ്റവും മുതിർന്ന വയോജനങ്ങളെ ചടങ്ങിൽ ആദരിച്ചു. പ്രായം വെറും സംഖ്യ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് കലയും സൗഹൃദവും പങ്കുവെക്കാൻ മുന്നൂറോളം വയോജനങ്ങളാണ് പരിപാടിയിൽ ഒത്തുചേർന്നത്. വയോജനങ്ങളുടെ വിവിധ കലാപരിപാടികളും തുടർന്ന് സമ്മാനദാനവും നടന്നു. ഐ.സി.ഡി.എസ് സൂപ്പർവൈസർ റീന കെ.പി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ, അങ്കണവാടി അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *