ഇടുക്കി: ന്യൂനപക്ഷ മതവിഭാഗങ്ങളില്പ്പെടുന്ന വിധവകള്, വിവാഹബന്ധം വേര്പെടുത്തിയവര്, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള് എന്നിവര്ക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്, ബുദ്ധ, സിഖ്, പാഴ്സി, ജൈന് വിഭാഗങ്ങളില്പ്പെട്ടവര്ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ശരിയായ ജനലുകള്, വാതിലുകള്, മേല്ക്കൂര, ഫ്ളോറിംഗ്, ഫിനിഷിംഗ്, പ്ലംബിംഗ്, സാനിറ്റേഷന്, ഇലക്ട്രിഫിക്കേഷന് എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യങ്ങള് മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം അനുവദിക്കുന്നത്. ഒരു വീടിന്റെ അറ്റകുറ്റപ്പണികള്ക്കായി പരമാവധി 50,000 രൂപയാണ് ധനസഹായം. ഈ തുക തിരിച്ചടയ്ക്കേണ്ടതില്ല.
അപേക്ഷകയുടെയോ പങ്കാളിയുടെയോ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്ണം 1200 സ്ക്വയര് ഫീറ്റില് കവിയരുത്. കൂടാതെ അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല് കുടുംബങ്ങള്ക്ക് മുന്ഗണന ലഭിക്കും. അപേക്ഷകയ്ക്കോ മക്കള്ക്കോ ശാരീരിക-മാനസിക വെല്ലുവിളികള് ഉള്ളവര്, പെണ്കുട്ടികള് മാത്രമുള്ള കുടുംബങ്ങള്, മക്കളില്ലാത്തവര് എന്നിവര്ക്ക് പ്രത്യേക പരിഗണനയുണ്ട്. അതേസമയം, സര്ക്കാര്/അര്ദ്ധ സര്ക്കാര് സ്ഥാപനങ്ങളില് സ്ഥിരവരുമാനമുള്ള മക്കളുള്ള വിധവകള്ക്കും, സര്ക്കാരില് നിന്നോ സമാന ഏജന്സികളില് നിന്നോ കഴിഞ്ഞ 10 വര്ഷത്തിനുള്ളില് ഭവന നിര്മ്മാണ ധനസഹായം ലഭിച്ചവര്ക്കും അപേക്ഷിക്കാന് അര്ഹതയില്ല.
വകുപ്പ് പ്രത്യേകം തയ്യാറാക്കിയ ഫോറത്തിലാണ് അപേക്ഷ സമര്പ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം 2026-27 സാമ്പത്തിക വര്ഷത്തെ ഭൂനികുതി രസീതിന്റെ പകര്പ്പ്, റേഷന് കാര്ഡിന്റെ പകര്പ്പ്, വീട് അറ്റകുറ്റപ്പണി ആവശ്യമാണെന്നും വിസ്തീര്ണ്ണം വ്യക്തമാക്കുന്നതുമായ സാക്ഷ്യപത്രം, കഴിഞ്ഞ 10 വര്ഷത്തിനിടെ മറ്റ് ഏജന്സികളില് നിന്നോ വകുപ്പുകളില് നിന്നോ വീട് നിര്മ്മാണത്തിനോ പുനരുദ്ധാരണത്തിനോ സഹായം ലഭിച്ചിട്ടില്ലെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് സാക്ഷ്യപ്പെടുത്തിയ പത്രം എന്നിവ ഹാജരാക്കണം.
പൂരിപ്പിച്ച അപേക്ഷകള് അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില് നേരിട്ടോ, ഡെപ്യൂട്ടി കളക്ടര് (ജനറല്), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്, ജില്ലാ കളക്ടറേറ്റ്, കുയിലിമല, ഇടുക്കി എന്ന വിലാസത്തില് തപാല് മുഖേനയോ എത്തിക്കാം. അപേക്ഷാ ഫോറം www.mwdscholarship.kerala.gov.in എന്ന വെബ്സൈറ്റില് ലഭ്യമാണ്. അപേക്ഷകള് സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര് 22

