പറവൂർ: പറവൂർ നിയോജക മണ്ഡലത്തിലെ ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ നിർമാണം പൂർത്തിയാക്കിയ വിവിധ റോഡുകളുടെ ഉദ്ഘാടനം പറവൂർ എം.എൽ.എ കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. എം.എൽ.എയുടെ 2025-26 വർഷത്തെ പ്രത്യേക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ടിലെ തണ്ടാശ്ശേരി റോഡ്, വാർഡ് മൂന്നിലെ കോട്ടക്കാവ് പള്ളി വക റോഡ്, വ്യാപാര ഭവൻ ലിങ്ക് റോഡ് എന്നിവയുടെ നിർമ്മാണമാണ് പൂർത്തിയാക്കിയത്.
ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. സാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. സൈജൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ. നിത്യ, വാർഡ് മെമ്പർ എം.എസ്. സജീവ്, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

