വിപഞ്ചിക – മലയാളിപത്രം മൂന്നാമത് ഓസ്‌ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റ് ‘അക്ഷരോത്സവം’ നവംബർ 21-ന്; പ്രൊഫ. വി. മധുസൂദനൻ നായർ വിശിഷ്ടാതിഥി

മെൽബൺ: ഓസ്‌ട്രേലിയൻ മലയാളി പ്രവാസലോകത്തെ സാംസ്കാരിക കൂട്ടായ്മയായ വിപഞ്ചിക ഗ്രന്ഥശാലയും പ്രവാസി മാധ്യമമായ മലയാളിപത്ര’വും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് ഓസ്‌ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റ് (AMLF 2026) ‘അക്ഷരോത്സവം’ നവംബർ 21 ശനിയാഴ്ച നടക്കും. പ്രവാസികളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള മലയാളിപത്രത്തിന്റെ പതിനാറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൂടിയാണ് വിപുലമായ ഈ സാഹിത്യോത്സവം അരങ്ങേറുന്നത്.

ക്ലേടണിലുള്ള ക്ലേടൺ ഹാളാണ് (Clayton Hall, 264 Clayton Rd, Clayton VIC 3168) സാഹിത്യോത്സവത്തിന് വേദിയാകുന്നത്. മലയാളത്തിന്റെ പ്രിയ കവിയും പ്രഭാഷകനുമായ പ്രൊഫ. വി. മധുസൂദനൻ നായർ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും തനത് പൈതൃകം മറുനാടൻ മണ്ണിൽ ആഘോഷമാക്കുന്ന ഈ സംഗമത്തിൽ കവിതകളും സാഹിത്യ ചർച്ചകളും പുസ്തകവിചാരങ്ങളും ഉൾപ്പെടെ വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും. വിപഞ്ചിക ഗ്രന്ഥശാല, മലയാളിപത്രം, നാലാമാൻ മീഡിയ എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ അക്ഷരോത്സവത്തിലേക്ക് മെൽബണിലെ മുഴുവൻ സാഹിത്യപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *