ബാഡ്മിന്റൺ ടൂർണമെന്റ്, പ്രായപരിധിയിൽ ഇളവ്; രജിസ്ട്രേഷൻ ഒക്ടോബർ 27-ന് അവസാനിക്കും

മെൽബൺ: ബാഡ്മിന്റൺ കായികപ്രേമികൾക്കായി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ കൂടുതൽ താരങ്ങൾക്ക് പങ്കെടുക്കാൻ അവസരമൊരുക്കുന്നതിനായി പ്രായപരിധി യോഗ്യത നിശ്ചയിക്കുന്ന തീയതിയിൽ ഇളവ് വരുത്തി. പുതുക്കിയ മാനദണ്ഡ പ്രകാരം പ്രായപരിധി കണക്കാക്കുന്നതിനുള്ള അവസാന തീയതി 2026 ഡിസംബർ 31 വരെയായി നീട്ടിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ പ്രായപരിധിയിലെത്തുന്ന കളിക്കാർക്കും ഇനി മത്സരങ്ങളിൽ പങ്കെടുക്കാം. ടൂർണമെന്റിലേക്കുള്ള രജിസ്ട്രേഷൻ ഒക്ടോബർ 27-ന് അവസാനിക്കും.

മെൻസ് ഡബിൾസ് എബൗവ് 50 വിഭാഗത്തിൽ പങ്കെടുക്കുന്ന രണ്ട് കളിക്കാർക്കും 2026 ഡിസംബർ 31-നകം 50 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം. മെൻസ് ഡബിൾസ് എബൗവ് 40 വിഭാഗത്തിൽ രണ്ട് താരങ്ങൾക്കും ഈ വർഷം ഡിസംബർ 31-നകം 40 വയസ്സോ അതിൽ കൂടുതലോ പ്രായം നിർബന്ധമാണ്. ഏത് പ്രായക്കാർക്കും പരസ്പരം മാറ്റുരയ്ക്കാൻ കഴിയുന്നതാണ് മെൻസ് ഡബിൾസ് ഓപ്പൺ കാറ്റഗറി. വിമൻസ് ഡബിൾസ് വിഭാഗത്തിൽ പങ്കെടുക്കുന്ന രണ്ട് കളിക്കാരുടെയും ആകെ പ്രായം 2026 ഡിസംബർ 31-നകം 60 വയസ്സോ അതിൽ കൂടുതലോ ആയിരിക്കണം.

മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾക്ക് https://www.baddyplay.com/r/J22KYTCX എന്ന ഔദ്യോഗിക ലിങ്ക് വഴി ഒക്ടോബർ 27-നകം പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *