പ്രവാസി മണ്ണിൽ കേരളപ്പിറവിയുടെ 70-ാം വാർഷികം; ‘കേരളീയം 2026’ മഹാമേളയുമായി സമത ഓസ്ട്രേലിയ; ടിക്കറ്റ് ബുക്കിംഗ് തുടരുന്നു

മെൽബൺ: കേരളപ്പിറവിയുടെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സമത ഓസ്‌ട്രേലിയ സംഘടിപ്പിക്കുന്ന വിപുലമായ കലാ-സംഗീത മഹാമേള ‘കേരളീയം 2026’ നവംബർ 1 ഞായറാഴ്ച മെൽബണിൽ അരങ്ങേറും. നരേ വാറനിലെ പ്രശസ്തമായ ബഞ്ചിൽ പ്ലേസ് തിയേറ്ററിലാണ് (Bunjil Place Theatre, Narre Warren) വൈകുന്നേരം 4 മണി മുതൽ പരിപാടികൾ ആരംഭിക്കുന്നത്.

മലയാളികളുടെ പ്രിയ പിന്നണി ഗായിക സിതാര കൃഷ്ണകുമാറും അവരുടെ സംഗീത ബാൻഡായ ‘പ്രോജക്ട് മലബാറിക്കസും’ ഒരുക്കുന്ന തത്സമയ സംഗീതനിശയാണ് ഈ മഹാമേളയുടെ പ്രധാന ആകർഷണം. ജനപ്രിയ കോമഡി-മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ, ഗായകൻ അരവിന്ദ് നായർ എന്നിവരും വേദിയിൽ അണിനിരക്കും.

പ്രശസ്ത നർത്തകി മഞ്ജു വി. നായർ അവതരിപ്പിക്കുന്ന ഭരതനാട്യം, ശ്യാമാസ് ആർട്ടിസ്റ്റിക് അവന്യൂ സാധ്യ ടീമിന്റെ മോഹിനിയാട്ടം, ബീറ്റ്സ് ഓഫ് മെൽബണിന്റെ ചെണ്ടമേളം, ശിവശക്തി കളരിയുടെ കളരിപ്പയറ്റ് എന്നിവയ്‌ക്കൊപ്പം തിരുവാതിര, മാർഗ്ഗംകളി, ഒപ്പന തുടങ്ങിയ കേരളീയ തനത് കലാരൂപങ്ങളും വേദിയിൽ വിസ്മയമൊരുക്കും. കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം ഒറ്റ വേദിയിൽ പ്രവാസി സമൂഹത്തിന് മുന്നിൽ പുനഃസൃഷ്ടിക്കുകയാണ് പരിപാടിയിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്.

മേളയിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് പുരോഗമിക്കുകയാണ്. വിഐപി ($500), പ്രീമിയം ($130), ഗോൾഡ് ($70), സിൽവർ ($50) എന്നീ വിഭാഗങ്ങളിലാണ് പ്രവേശനം ഒരുക്കിയിരിക്കുന്നത്. പ്രീമിയം ടിക്കറ്റുകൾക്ക് ‘SAMATHA10’ എന്ന പ്രൊമോ കോഡ് ഉപയോഗിച്ചാൽ 115 ഡോളർ നിരക്കിൽ പ്രത്യേക ഇളവ് ലഭിക്കും. ടിക്കറ്റുകൾ https://keraleeyam.com.au എന്ന വെബ്‌സൈറ്റ് വഴി മുൻകൂട്ടി റിസർവ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0431072804, 0481824404 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *