തിരുവനന്തപുരം: കേരളത്തിൽ സ്ത്രീകളുടെ സംരക്ഷണം കൂടുതൽ ശക്തമാക്കുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘പുതുയുഗ വനിതാ നയം – ഹെർ സമ്മിറ്റ്’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് തന്നെ മാതൃകയാകുന്ന സമഗ്രമായ വനിതാ നയം നടപ്പിലാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾക്ക് പൂർണ്ണ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കാനുള്ള പുതിയ പദ്ധതിക്ക് ഈ വർഷം തന്നെ തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

