ഡാർക്ക് മൂഡ്, സ്റ്റൈലിഷ് ഫ്രെയിംസ്, എൽ.ജെ.പി മാജിക്ക് വീണ്ടും; ശ്രദ്ധനേടി ഇന്ദ്രജിത്തിൻ്റെ ‘നായകൻ’ ട്രെയിലർ

കൊച്ചി: ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകൻ’ എന്ന ചിത്രത്തിന്റെ പുതിയ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പക്കാ ഡാർക്ക് മൂഡിൽ ഒരുക്കിയിരിക്കുന്ന ട്രെയിലർ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. മനോജ് പരമഹംസയുടെ സ്റ്റൈലിഷ് ഫ്രെയിമുകളും പ്രശാന്ത് പിള്ളയുടെ കൊട്ടിക്കയറുന്ന സംഗീതവും എൽ.ജെ.പി മാജിക്കും ഒത്തുചേരുന്ന ചിത്രം 4K ദൃശ്യമികവോടെയും ഡോൾബി അറ്റ്മോസ് ശബ്ദത്തോടെയും ഒക്ടോബർ 30-ന് വീണ്ടും ബിഗ് സ്ക്രീനുകളിലെത്തും. 2010-ൽ തിയേറ്ററുകളിലെത്തിയ ചിത്രം 16 വർഷങ്ങൾക്ക് ശേഷമാണ് റീ-റിലീസിന് ഒരുങ്ങുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ സംവിധാന സംരംഭമാണ് ‘നായകൻ’. സ്വന്തം കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ എത്തുന്ന ‘വരദനുണ്ണി’ എന്ന കഥകളി കലാകാരന്റെ വേഷത്തിലാണ് ഇന്ദ്രജിത്ത് ചിത്രത്തിൽ എത്തിയത്. പി.എസ്. റഫീഖിന്റെ രചനയിൽ ഒരുങ്ങിയ ചിത്രത്തിൽ തിലകൻ, ജഗതി ശ്രീകുമാർ, ധന്യ മേരി വർഗീസ്, സിദ്ദിഖ്, വിജയരാഘവൻ, ലാലു അലക്സ്, കലാശാല ബാബു, ചെമ്പൻ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനിൽ മുരളി, സാലു കെ. ജോർജ്ജ്, ശിവജ്, കിരൺരാജ്, ടോഷ് ക്രിസ്റ്റി, മജീദ്, രാജീവ് കളമശ്ശേരി, അംബികാ മോഹൻ എന്നിവരടങ്ങുന്ന വൻ താരനിരയും ഒന്നിച്ചിരുന്നു. ഇല്യുമിനാറ്റോ ഫിലിംസിന്റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ ആണ് ചിത്രം നിർമ്മിച്ചത്.

ആദ്യ റിലീസിൽ സാമ്പത്തിക വിജയം കൈവരിക്കാനായില്ലെങ്കിലും, ഇന്ദ്രജിത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി വരദനുണ്ണി എണ്ണപ്പെടുന്നു. ദേവദൂതൻ, ഛോട്ടാ മുംബൈ, കിരീടം എന്നീ ചിത്രങ്ങളുടെ റീ-റിലീസ് വിജയങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് നായകൻ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിംഗ് ചെയ്തിരിക്കുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ചിത്രം തിയേറ്ററുകളിൽ വിതരണത്തിനെത്തിക്കുന്നു. പ്രശാന്ത് പിള്ളയുടെ വേറിട്ട പശ്ചാത്തല സംഗീതവും ചിത്രത്തിന് ഏറെ സവിശേഷത നൽകിയിരുന്നു.

മനോജ് എഡിറ്റിംഗും രംഗനാഥ് രവി സൗണ്ട് ഡിസൈനും സാലു കെ. ജോർജ്ജ് കലാസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ: അനിൽ മാത്യു, മേക്കപ്പ്: രാജീവ് അങ്കമാലി, കോസ്റ്റ്യൂംസ്: സുനിൽ റഹ്മാൻ, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാർ, പ്രോജക്ട് ഡിസൈനർ: അഭിമന്യു കൃഷ്ണൻ, കളറിസ്റ്റ്: ഷാൻ ആഷിഫ്, സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോസ് & സപ്ത റെക്കോർഡ്സ്, അറ്റ്മോസ് മിക്സിംഗ്: ഹരിനാരായണൻ, മാർക്കറ്റിംഗ് ഹെഡ്: ജിബിൻ ജോയ്, റെസ്റ്റൊറേഷൻ: അരുൺ സി.എസ്, മാർക്കറ്റിംഗ് & ഡിസ്ട്രിബ്യൂഷൻ: ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്, സ്റ്റിൽസ്: കാഞ്ചൻ, ഡിസൈൻസ്: അർജുൻ @ ഹൈ സ്റ്റുഡിയോസ്, സൂരജ് സൂരൻ, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *