പ്രശസ്ത മെന്റലിസ്റ്റ് ആതി നയിക്കുന്ന ‘ഇൻസോംനിയ’ നവംബർ 6-ന് സിഡ്‌നിയിൽ അരങ്ങേറും

സിഡ്‌നി: വിസ്മയവും ആകാംക്ഷയും നിറഞ്ഞ മുഹൂർത്തങ്ങൾ സമ്മാനിക്കാൻ മെന്റലിസ്റ്റ് ആതി സിഡ്‌നിയിലെത്തുന്നു. മനുഷ്യ മനസ്സിന്റെ ഗതിവിഗതികളെ അമ്പരപ്പിക്കുന്ന പ്രകടനങ്ങളിലൂടെ അവതരിപ്പിക്കുന്ന ‘ഇൻസോംനിയ’ മെന്റലിസം ഷോ നവംബർ 6-നാണ് നടക്കുക. രംഗപടം കളക്ടീവും എസ്.ഒ.യു സ്റ്റുഡിയോ ഹൗസും ചേർന്നാണ് സിഡ്‌നിയിലെ പ്രവാസി മലയാളികൾക്കും മറ്റ് കലാസ്വാദകർക്കുമായി ഈ വേദി ഒരുക്കുന്നത്.

പ്രേക്ഷകരെ നേരിട്ട് പങ്കാളികളാക്കിക്കൊണ്ട് ചിന്തകളെ തൊട്ടറിയുന്ന പ്രകടനങ്ങളാണ് ഷോയുടെ പ്രധാന സവിശേഷത. ടിക്കറ്റുകൾക്ക് വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നതെന്നും പരിമിതമായ സീറ്റുകൾ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും സംഘാടക സമിതി വ്യക്തമാക്കി. ബുക്കിംഗുകൾക്കും വിവരങ്ങൾക്കുമായി 0499037792 (പ്രശോഭ് – രംഗപടം കളക്ടീവ്) എന്ന നമ്പറിൽ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *