സിഡ്നി: പ്രശസ്ത ശാസ്ത്രീയ നൃത്താധ്യാപികയും സംഗീതാധ്യാപികയുമായ ഗ്രീഷ്മ രാമനാഥൻ നയിക്കുന്ന നടരാജ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കിന്റെ പുതിയ ബ്രാഞ്ച് സെൻട്രൽ കോസ്റ്റിലെ വയോങ്ങിൽ പ്രവർത്തനം ആരംഭിക്കുന്നു. കൺവാളിലെ ലേക്ലാൻഡ് കമ്മ്യൂണിറ്റി സെന്ററിലാണ് (Lakeland Community Centre, Kanwal) പുതിയ ബാച്ചുകൾക്കായുള്ള ക്ലാസുകൾ നടക്കുക. വൈകുന്നേരം 5:00 മുതൽ 7:30 വരെയാണ് ക്ലാസ് സമയം ക്രമീകരിച്ചിരിക്കുന്നത്.
ഭരതനാട്യം, സെമി-ക്ലാസിക്കൽ, സിനിമാറ്റിക് വിഭാഗങ്ങളിലുള്ള നൃത്ത പരിശീലനവും കർണാടിക് സംഗീതം, ലളിതഗാനം, ചലച്ചിത്ര ഗാനങ്ങൾ എന്നിവയിലുള്ള സംഗീത പരിശീലനവുമാണ് ഇവിടെ നൽകുന്നത്. ക്ലാസുകളിൽ ചേരുവാൻ താല്പര്യമുള്ളവർക്കും കൂടുതൽ വിവരങ്ങൾക്കുമായി 0403 919 971 എന്ന നമ്പറിലോ, ‘നടരാജ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്’ എന്ന ഫേസ്ബുക്ക് പേജ് വഴിയോ, @nataraja_dance_music എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്

