പിണറായി വിജയൻ വാടകവീട് മാറുന്നു; ഇനി താമസം ഇടപ്പഴഞ്ഞിയിൽ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പുതിയ വാടകവീട്ടിലേക്ക് താമസം മാറുന്നു. തിരുവനന്തപുരത്തെ ഇടപ്പഴഞ്ഞിയിലാണ് പുതിയ വീട്. നിലവിൽ ബേക്കറി ജംങ്ഷനിലെ വാടകവീട്ടിലാണ് പിണറായി വിജയനും കുടുംബവും താമസിക്കുന്നത്. കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ വൈകുമെന്ന സാഹചര്യത്തിലാണ് പുതിയ വീട്ടിലേക്ക് മാറാനുള്ള തീരുമാനം.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ കഴിഞ്ഞ ഒക്ടോബർ 17നാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും പല ഭാഗങ്ങളും കത്തിനശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നു.

കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ കന്റോൺമെന്റ് ഹൗസ് സന്ദർശിച്ചിരുന്നു. അറ്റകുറ്റപ്പണികൾ അടിയന്തരമായി വേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാൽ അറ്റകുറ്റപ്പണികൾ നീളുന്ന സാഹചര്യത്തിലാണ് പിണറായി വിജയൻ ഇടപ്പഴഞ്ഞിയിലെ വാടകവീട്ടിലേക്ക് താമസം മാറ്റുന്നത്.

Leave a Reply

Your email address will not be published. Required fields are marked *