കാൻസർ രോഗികൾക്ക് ആശ്വാസം; അർബുദ ചികിത്സയ്ക്കുള്ള 137 മരുന്നുകളുടെ പുതുക്കിയ വില തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: രാജ്യത്ത് അർബുദ ചികിത്സയ്ക്കുള്ള 137 ജീവൻരക്ഷാ മരുന്നുകളുടെ പുതുക്കിയ കുറഞ്ഞ നിരക്ക് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. മരുന്നുകളുടെ പരമാവധി ചില്ലറ വിൽപ്പന വിലയിലെ (എം.ആർ.പി) വ്യാപാര ലാഭവിഹിതത്തിൽ (ട്രേഡ് മാർജിൻ) സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നാണ് വലിയ തോതിൽ വിലക്കുറവ് ഉണ്ടാകുന്നത്.

കേന്ദ്ര രാസവള മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയും (എൻ.പി.പി.എ) ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസും (ഡി.ജി.എച്ച്.എസ്) സംയുക്തമായി രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന നടപടി. കാൻസർ ചികിത്സാ ചെലവ് സാധാരണക്കാർക്ക് താങ്ങാനാവുന്ന പരിധിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *