ബ്ലാക്ക്‌ടൗൺ സിറ്റി കൗൺസിൽ ദീപാവലി ലൈറ്റ്സ് മത്സരം; വിജയികളെ പ്രഖ്യാപിച്ചു

സിഡ്നി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഓസ്‌ട്രേലിയയിലെ ബ്ലാക്ക്‌ടൗൺ സിറ്റി കൗൺസിൽ സംഘടിപ്പിച്ച 2026-ലെ ‘ദീപാവലി ലൈറ്റ്സ് കോമ്പറ്റീഷൻ’ വിജയികളെ പ്രഖ്യാപിച്ചു. വർണ്ണാഭമായ ദീപാലങ്കാരങ്ങൾ, ആകർഷകമായ രംഗോലികൾ, ഹൈന്ദവ സംസ്കാരത്തിന്റെ ഭാഗമായുള്ള അലങ്കാരങ്ങൾ എന്നിവയാൽ വെസ്റ്റേൺ സിഡ്നിയിലെ വീടുകൾ ദീപാവലി വരവേൽപ്പിനായി ദീപക്കാഴ്ചകളാൽ തിളങ്ങിനിന്നു.

നഗരതലത്തിൽ നടന്ന മത്സരത്തിൽ മാർസ്‌ഡൻ പാർക്കിലെ 12 സൺഡ്യൂ പരേഡ് ഒന്നാം സ്ഥാനവും, ഗ്ലെൻവുഡിലെ 3 റേച്ചൽ പ്ലേസ് രണ്ടാം സ്ഥാനവും, ദി പോണ്ട്സിലെ 37 കൂബോവി ഡ്രൈവ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.

പ്രത്യേക പുരസ്കാര വിഭാഗത്തിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻസായി മാർസ്‌ഡൻ പാർക്കിലെ 28 വിൽകോക്സ് സ്ട്രീറ്റ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രംഗോലിക്കും മികച്ച തെരുവിനുമുള്ള പുരസ്കാരങ്ങൾ നിരിംബ ഫീൽഡ്സിലെ ഫാന്റം സ്ട്രീറ്റ് സ്വന്തമാക്കിയപ്പോൾ, മികച്ച ടൗൺഹൗസ്/വില്ലയ്ക്കുള്ള പുരസ്കാരം സ്കോഫീൽഡ്സിലെ 7 അഗേവ് ഗ്ലേഡ് നേടി. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും വിജയികൾക്കും കൗൺസിൽ അഭിനന്ദനങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *